മരം വരമാണെന്ന്
ആരോ പറഞ്ഞുകേട്ടു.
അതിനു മരമെവിടെ ?
മരമുണ്ടാകുന്ന മലയെവിടെ ?
മരങ്ങളെയും മലകളെയും
ആരു വിഴുങ്ങി ?
മലകള്‍ സമതലങ്ങളായി
മരങ്ങള്‍ വീടുകള്‍ക്ക്
ആഢംബര വസ്തുക്കളുമായി.
അതുകൊണ്ടെന്തുണ്ടായി ?
മഴ മേഘങ്ങള്‍ ചേക്കേറാതായി
അവ പുറം രാജ്യങ്ങളിലേക്ക്
വിടചൊല്ലി പിരിഞ്ഞു
മരത്തില്‍ ചേക്കേറാനെത്തുന്ന
കുരുവികളും അവയുടെ
പാട്ടുകളും പോയ്മറഞ്ഞു.
മലയുറവകളും കല്ലോലിനികളും
താഴ് വരകളും നമ്മെ വിട്ടു പോയി.
മലരണിക്കാടുകളും
മരതക കാന്തിയും
കവിതകളില്‍ മാത്രം
പനന്തത്തയും കതിര്‍മണികളും
കടലാസില്‍ മാത്രം
പുഴകളും പരല്‍മീനുകളും ഞണ്ടുകളും
ഭാവനയില്‍ മാത്രം
വയലേലകളും വരമ്പുകളും
എക്‌സ്പ്രസ് ഹൈവേ
തക്ഷകനെ പ്പോലെ
നമ്മെയും വിഴുങ്ങുമോ ?
കുഞ്ഞുങ്ങളെ വയലേലകള്‍
കാണിക്കാന്‍ വാദ്യാന്‍മാര്‍
വയലുകള്‍ തേടിയലഞ്ഞു
നെല്‍ച്ചെടി കണ്ട് ഒരു കൂഞ്ഞു ചോദിച്ചു
അതെന്താണ് മാഷേ...?
ഇതാണ് കുട്ടീ അരിയുണ്ടാകുന്ന ചെടി
അരിയെന്നാല്‍ എന്താണ് മാഷേ..?
ചോറുണ്ടാക്കുന്ന ധാന്യം
അതിന് ഞാന്‍ ചോറുണ്ണാറില്ലല്ലോ?
പിന്നെ ?
ഞാന്‍ കിറ്റ് ക്യാറ്റും മഞ്ചും
ന്യൂഡില്‍സുമല്ലേ തിന്നുന്നത്?
-വിജയന്‍ കെ. ഇരിങ്ങത്ത്
No comments:
Post a Comment